നടന്നുപോന്ന വഴികളിലേക്ക് ഒരു അനൈശ്ചിക തീര്‍ത്ഥയാത്ര (mémoire involontaire)
ഓര്‍മകള്‍ അങ്ങിനെയാണ് , പ്രത്യേ കിച്ച് കാരണമോ ഐശ്ചിക
പ്രേരണകളോ കൂടാതെ മനസിന്ടെ രംഗവേദിയിലേയ്ക് കടന്നു വരും. ചിലപ്പോള്‍ ഒരു നനുത്ത മഴയായി കുളിരണിയിച്ച്, നേര്‍ത മഞ്ഞുപടലമായ് തഴുകി, മറ്റു ചിലപ്പോള്‍ ഒരു പ്രചണ്ഡ മരുത്തായി ഉലച്ച് അണിയറയിലേക്ക് പിന്‍ വാങ്ങും.
വാസ്തവത്തില്‍ തുടക്കവും ഒടുക്കവും തുടര്‍ച്ചയും ഇല്ലാതെ അവ്യ ക്തത യില്‍ ലയിച്ചുകിടക്കുന്ന ഓര്‍മകളാണ് മനുഷ്യാസ്തിത്വത്തിന്ടെ അടിത്തറ. ഓര്‍മകളുടെ സഞ്ചിത സമന്വയം മനുഷ്യനെയും അവന്ടെ കേവല വ്യ ക്തിതവ് ത്തെയും
സൃഷ്ടിക്കുമ്പോള്‍, ഒരു സമൂഹത്തിന്ടെ സുദീര്‍ഘമായ ഓര്‍മകളുടെ നൈരന്തര്യം സംസ്കാരത്തെയും സംസ്കൃതികളെയും സൃഷ്ടിക്കുന്നു.
"ഇന്നലെകള്‍ " ഓര്‍മകളെയും "നാളെകള്‍" പ്രതീക്ഷകളേയും പ്രതിനിധീകരിക്കുന്നു.
അനന്തമായും ചെറിയ വര്‍ത്തമാനകാലം സംഭവങ്ങളെ സൃഷ്ടിച്ച് ഭൂതകാലത്തിലേക്ക് കടത്തിവിടുന്നു. ഭൂതത്തിലെ ഓര്‍മകളുടെ ഭാവിയിലെ പ്രതിഫലനമാണ് പ്രതീക്ഷകള്‍. തിരിച്ചും ഇതു തുല്ല്യമായും സത്യമാണ്. അഥവാ രണ്ടും തുല്ല്യമായും മിഥ്യയാണ്.
പക്ഷെ ജീവിതത്തിന്ടെ ആത്യന്തിക പ്രേരക ഘടകം സ്മൃതിയില്‍ നിന്നുല്‍ഭവിക്കുന്ന പ്രതീക്ഷകള്‍ തന്നെയാണ്. മനുഷ്യന്‍ അവന്ടെ ഓര്‍മകളുടെ സംഘാതമാണ്....
Saturday, June 14, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment